മാനേജ്മെന്റ് മീറ്റ്
Wednesday 22 March 2023 12:43 AM IST
കുറ്റിപ്പുറം: എം.ഇ.എസ് എൻജിനിയറിംഗ് കോളേജ് എം.ബി.എ വകുപ്പ് സംഘടിപ്പിച്ച പതിനാലാമത് മാനേജ്മെന്റ് മീറ്റ്' മെസ്മറൈസ് 23 ' കെ.ടി.ഡി.സി. ചെയർമാൻ പി.കെ. ശശി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എൻജി. കെ.വി ഹബീബുള്ള അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ഐ. റഹ്മത്തുന്നീസ, സ്റ്റാഫ് കോ ഓർഡിനേറ്റർ പ്രൊഫ. മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു. ഡോ. കെ.പി. ജാബിർ മൂസ സ്വാഗതവും പ്രോഗ്രാം കൺവീനർ എം.കെ. വിഷ്ണു നാരായണൻ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം മുൻ എം.എൽ.എ വി.ടി. ബൽറാം ഉദ്ഘാടനം നിർവഹിച്ചു.