പരിശീലനം നൽകി
Wednesday 22 March 2023 12:49 AM IST
മലപ്പുറം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രാശിക്ഷാ കേരള, ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ടായ ബ്രിറ്റ്കോ ആൻഡ് ബ്രിഡ്കോയുടെ സഹകരണത്തോടെ സംസ്ഥാനത്തെ ലാബ് ടെക്നിക്കൽ അസിസ്റ്റന്റുമാർക്കായി സംഘടിപ്പിക്കുന്ന ത്രിദിന ഇൻഡസ്ട്രിയൽ റെസിഡൻഷ്യൽ പരിശീലനത്തിന് കാക്കഞ്ചേരി കിൻഫ്രാ പാർക്കിലെ ബ്രിറ്റ്കോ ആൻഡ് ബ്രിഡ്കോയുടെ ഹാളിൽ തുടക്കമായി.പരിശീലനത്തിന്റെ ഉദ്ഘാടനം വൊക്കേഷണൽ ഹയർസെക്കൻഡറി അസിസ്റ്റന്റ് ഡയറക്ടർ എം. ഉബൈദുള്ള നിർവ്വഹിച്ചു.ബ്രിറ്റ്കോ ആൻഡ് ബ്രിഡ്കോ പി.ആർ.ഒ എം.പി. ബഷീർ സ്വാഗതം പറഞ്ഞു.