വായനക്കുറിപ്പ് മത്സരം
Wednesday 22 March 2023 1:45 AM IST
കൊല്ലം: പുനുക്കൊന്നൂർ മണ്ഡലം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയിലെ ബാലവേദി പുസ്തകങ്ങൾ മാമ്പുഴ എൽ.പി സ്‌കൂളിലെ വിദ്യാർഥികൾക്ക് വായനയ്ക്കായി നൽകുന്ന 'ഗ്രന്ഥാലയം വിദ്യാലയത്തിലേക്ക്' എന്ന പരിപാടിയോടനുബന്ധിച്ച് വായനക്കുറിപ്പ് മത്സരം നടത്തി. വിജയികളെ അനുമോദിക്കാൻ ചേർന്ന യോഗം കൊറ്റങ്കര ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഷേർളി സത്യദേവൻ ഉദ്ഘാടനം ചെയ്തു.മാമ്പുഴ എൽ.പി.എസ് പ്രഥമാദ്ധ്യാപിക ജി.ഷീജ അദ്ധ്യക്ഷയായി. ഗ്രന്ഥശാല സെക്രട്ടറി എൻ.പ്രഭാകരൻ പിള്ള, വൈസ് പ്രസിഡന്റ് രാജപ്പൻ കേരളപുരം, കമ്മിറ്റി അംഗം എസ്.സമന്ത ഭദ്രൻ, പി.ടി.എ പ്രസിഡന്റ് എച്ച്.അംലാദ്, അദ്ധ്യാപകൻ എൽ.ലിനേഷ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അദ്ധ്യാപകരായ രശ്മി സ്വാഗതവും നാദിർഷ നന്ദിയും പറഞ്ഞു.