വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നൽകി

Wednesday 22 March 2023 1:57 AM IST
കെ.എസ്.ടി.എ ചാത്തന്നൂർ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂതക്കുളം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ നിർവഹിക്കുന്നു

പരവൂർ: കെ.എസ്.ടി.എ ചാത്തന്നൂർ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂതക്കുളം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നൽകി. വീടിന്റെ താക്കോൽദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ നിർവഹിച്ചു. പൂതക്കുളം ഹൈസ്കൂൾ ജംഗ്ഷനിൽ നടന്ന പൊതു സമ്മേളനത്തിൽ നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ.സേതുമാധവൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് എം.കെ.ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എ.ആശാ ദേവി, പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ, നിർമ്മാണ കമ്മിറ്റി ചെയർമാൻ ഡി.സുരേഷ് കുമാർ, ജി.കെ.ഹരികുമാർ, എസ്.സബിത, ടി.ആർ.മഹേഷ്, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ബി.സജീവ്, എൻ.വസന്ത്, എസ്.സിന്ധു, കെ.മുജീബ്, എസ്.ബിജിലി എന്നിവർ സംസാരിച്ചു. എം.മനേഷ് സ്വാഗതവും സബ് ജില്ലാ സെക്രട്ടറി ടി.ജെ.അഞ്ജന നന്ദിയും പറഞ്ഞു.

കെ.എസ്.ടി.എ അദ്ധ്യാപക കലാവേദി അവതരിപ്പിച്ച ഗാനമേളയും നടന്നു.