സു​സ്ഥി​ര​ ​വി​ക​സ​ന​ത്തി​നും​ ക്ഷേ​മ​ത്തി​നും​ ​ഊ​ന്നൽ

Wednesday 22 March 2023 1:58 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​സു​സ്ഥി​ര​ ​വി​ക​സ​ന​വും​ ​ക്ഷേ​മ​വും​ ​ല​ക്ഷ്യ​മാ​ക്കി​യു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ഊ​ന്ന​ൽ​ ​ന​‌​ൽ​കി​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​ന​ഗ​ര​സ​ഭ​ ​ബ​ഡ്ജ​റ്റ്.​ ​മൊ​ത്തം83,22,87,715 രൂ​പ​ ​വ​ര​വും​ ​അ​ത്ര​യും​ ​ചെ​ല​വും​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ​ബ​ഡ്ജ​റ്റ്.​ ​ന​ഗ​ര​സ​ഭ​ ​വൈ​സ് ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​എ.​ ​ന​സീ​റ​ ​ബ​ഡ്ജ​റ്റ് ​അ​വ​ത​രി​പ്പി​ച്ചു. പ്രാ​ദേ​ശി​ക​ ​സാ​മ്പ​ത്തി​ക​ ​വി​ക​സ​ന​ത്തി​നും​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ന്ന​തി​നും​ ​പ്ര​ത്യേ​ക​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ൾ,​ ​പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ ​തു​ട​ങ്ങി​ ​മു​ഴു​വ​ൻ​ ​ആ​ളു​ക​ളു​ടെ​യും​ ​ക്ഷേ​മം​ ​ഉ​റ​പ്പാ​ക്കും.​ ​ക​ഴി​ഞ്ഞ​ ​ബ​‌​ഡ്ജ​റ്റി​ൽ​ ​ഊ​ന്ന​ൽ​ ​ന​ൽ​കി​യ​ ​വി​വി​ധ​ ​മി​ഷ​നു​ക​ൾ​ ​ന​ട​പ്പു​വ​ർ​ഷ​വും​ ​തു​ട​രും. ന​ഗ​ര​വ​ത്ക​ര​ണ​ത്തി​ന്റെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​മു​ന്നി​ൽ​ ​ക​ണ്ട് ​ആ​ധു​നി​ക​ ​പ​ശ്ചാ​ത്ത​ല​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​വ​ർ​ദ്ധി​പ്പി​ക്കും.​ ​കൃ​ഷി,​ ​മൃ​ഗ​സം​ര​ക്ഷ​ണം,​ ​ക്ഷീ​ര​ ​വി​ക​സ​നം,​ ​വ്യ​വ​സാ​യം​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ലെ​ ​ഉ​ത്പാ​ദ​ന​വും​ ​ക്ഷ​മ​ത​യും​ ​ആ​ധു​നി​ക​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ളു​ടെ​ ​പ്ര​യോ​ഗ​ത്തി​ലൂ​ടെ​ ​വി​ക​സി​പ്പി​ക്കും അ​തി​ദാ​രി​ദ്ര​രു​ടെ​ ​വ​രു​മാ​നം,​ ​ആ​രോ​ഗ്യ​ര​ക്ഷ,​ ​ജീ​വി​തോ​പാ​ധി​ക​ൾ,​ ​മ​റ്റു​ ​ഭൗ​തി​ക​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​എ​ന്നി​വ​ ​ഉ​റ​പ്പാ​ക്കും.​ ​പ്രാ​യാ​ധി​ക്യം,​ ​ഗു​രു​ത​ര​ ​രോ​ഗ​ങ്ങ​ൾ​ ​ഉ​ള്ള​വ​ർ​ക്കു​മു​ള്ള​ ​സേ​വ​ന​ങ്ങ​ൾ​ ​വാ​തി​ൽ​പ്പ​ടി​ ​സേ​വ​ന​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​ന​ൽ​കും.​