ഭിന്നശേഷിക്കാരായ കുട്ടികൾക്കും അരി നൽകണം
Wednesday 22 March 2023 2:04 AM IST
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട കുട്ടികൾക്ക് അഞ്ചുകിലോ അരിവീതം നൽകുന്ന പദ്ധതിയിൽ സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തണമെന്ന് ഭിന്നശേഷി കമ്മിഷണർ എസ്.എച്ച് പഞ്ചാപകേശൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി. 2016ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം സാധാരണ കുട്ടികളും ഭിന്നശേഷി കുട്ടികളും തമ്മിൽ വിവേചനം പാടില്ല. വേനലവധിക്കാലത്ത് സ്‌പെഷ്യൽ സ്‌കൂൾ കുട്ടികളുടെ ഹോസ്റ്റലുകൾ പ്രവർത്തിക്കാത്തതിനാൽ അരി വിതരണ പദ്ധതിയിൽ നിന്ന് ഭിന്നശേഷിക്കാരായ കുട്ടികളെ ഒഴിവാക്കുന്നത് ഭിന്നശേഷി അവകാശ നിയമത്തിന്റെ ലംഘനമാകുമെന്നും കമ്മിഷണർ ചൂണ്ടിക്കാട്ടി.