ദണ്ഡപാണിയുടെ നിര്യാണത്തിൽ അനുശോചനം
Wednesday 22 March 2023 2:11 AM IST
കൊച്ചി: മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി. ദണ്ഡപാണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ അനുശോചിച്ചു. എം.എ. യൂസഫലിക്കു വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒയും ഡയറക്ടറുമായ എം.എ. നിഷാദ് റീത്ത് സമർപ്പിച്ചു.