റംസാൻ മാസപ്പിറവി: ഇന്ന് വൈകിട്ട് യോഗം

Wednesday 22 March 2023 2:14 AM IST

തിരുവനന്തപുരം: റംസാൻ മാസപ്പിറവി സംബന്ധിച്ച ഏകീകരിച്ച തീരുമാനമെടുക്കുന്നതിന് വിവിധ ജമാഅത്തുകളിലെ ഇമാമുമാരും മഹല്ല് ഭാരവാഹികളും തിരുവനന്തപുരം പാളയം ജുമാ മസ്‌ജിദിൽ ഇന്ന് വൈകിട്ട് 6.30ന് യോഗം ചേരും. റംസാൻ സംബന്ധിച്ച സംയുക്ത പ്രസ്‌താവന പാളയം ജുമാ മസ്‌ജിദിൽ നിന്നു പുറപ്പെടുവിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി അറിയിച്ചു. ഇന്ന് സൂര്യാസ്‌തമയശേഷം മാസപ്പിറവി കാണുന്നവർ 04712475924, 9605561702,9847142383 നമ്പരുകളിൽ അറിയിക്കണം.