സ്‌നേഹം ട്രസ്റ്റ് 'പറവകൾക്ക് പലതുള്ളി" പദ്ധതി
Thursday 23 March 2023 12:49 AM IST
മുതലമട: വേനൽ കനത്തതോടെ കുടിനീരിനായി വലയുന്ന പക്ഷികൾക്ക് ദാഹജലമൊരുക്കി മുതലമട സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ്. 'പറവകൾക്ക് പലതുള്ളി" എന്ന പേരിൽ മരങ്ങളിലും തുറസായ സ്ഥലങ്ങളിലും പരന്ന പാത്രത്തിൽ വെള്ളം ഒരുക്കുന്നതാണ് പദ്ധതി.
ലോക ജലദിനത്തിൽ കാമ്പ്രത്ത് ചള്ളയിലെ സ്‌നേഹം ട്രസ്റ്റ് ആസ്ഥാനത്ത് നടന്ന പരിപാടി നടൻ സുരാജ് വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് അദ്ധ്യക്ഷനായി. ലക്ഷ്മി പ്രഭാകരൻ, പി.ശെൽവദാസ് തുടങ്ങിയവർ സംസാരിച്ചു. വെള്ളാരംകടവ് സ്‌നേഹം ആശ്രമത്തിൽ നടന്ന ജലപാത്രങ്ങൾ സ്ഥാപിക്കൽ തോൽപ്പാവക്കൂത്ത് ആചാര്യൻ രാമചന്ദ്ര പുലവർ നിർവഹിച്ചു. നെന്മാറ പ്രൈമറി പാലിയേറ്റീവ് കെയർ അംഗങ്ങൾ, മുതലമട കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.