സംരംഭകത്വ പരിശീലനം

Thursday 23 March 2023 12:02 AM IST
'വ്യവസായം 2023' സംരംഭകത്വ പരിശീലനം ദേശീയ കയർ ബോർഡ് അംഗം പി.എസ്.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

അഗളി: എച്ച്.ആർ.ഡി.എസ് ഇന്ത്യ,​ ലഘു ഉദ്യോഗ് ഭാരതി,​ ദേശീയ കയർ ബോർഡ് സംയുക്തമായി സംഘടിപ്പിച്ച 'വ്യവസായം 2023' സംരംഭകത്വ പരിശീലനം കയർ ബോർഡംഗം പി.എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. പി.മണികണ്ഠൻ അദ്ധ്യക്ഷനായി. എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ വിശിഷ്ടാതിഥികളെ ആദരിച്ചു.

ലഘു ഉദ്യോഗ് ഭാരതിയുടെ ലക്ഷ്യം സംഘടനാ സെക്രട്ടറി എൻ.കെ.വിനോദ് വിശദീകരിച്ചു. പി.എസ്.രാജേഷ്, കാനറ ബാങ്ക് പുതൂർ ബ്രാഞ്ച് മാനേജർ അഭിഷേക് ടി.ദിവാകർ, ആദർശ് ഉണ്ണികൃഷ്ണൻ, മോഹനരാജ് എന്നിവർ ക്ലാസെടുത്തു. പഞ്ചായത്തംഗം മിനി സുരേഷ്, ഏരീസ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ജി.ഐ.ഷാജു, രാഹുൽ ചന്ദ്രൻ, മുരുകൻ, സരിത പി.മേനോൻ, ഷൈജു ശിവരാമൻ, അഞ്ജന മേനോൻ, റോജ സുരേഷ്, ആതിര ജോസഫ് സംസാരിച്ചു.