വിദ്യാർത്ഥികളെ അനുമോദിച്ചു

Thursday 23 March 2023 12:06 AM IST
വട്ടമണ്ണപ്പുറം എ.എം.എൽ.പി.എസിൽ എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികളെ വി.കെ.ശ്രീകണ്ഠൻ എം.പി അനുമോദിക്കുന്നു.

എടത്തനാട്ടുകര: എൽ.എസ്.എസ് പരീക്ഷയിൽ ഒന്നാംസ്ഥാനം നേടിയ വട്ടമണ്ണപ്പുറം എ.എം.എൽ.പി.എസിലെ റിദാ നൗറിനെയും മറ്റു ജേതാക്കളെയും ഉപജില്ലയിൽ വിജയ ശതമാനത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാലയത്തെയും വി.കെ.ശ്രീകണ്ഠൻ എം.പി മൊമന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. കിണറ്റിൽ അകപ്പെട്ട പൂച്ചയെ രക്ഷിച്ച ഷഫീഖിനെയും അനുമോദിച്ചു.

പി.ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചേരി അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപകൻ സി.ടി.മുരളീധരൻ, സ്റ്റാഫ് കൺവീനർ സി.മുഹമ്മദാലി, റസാഖ് മംഗലത്ത്, നാസർ കാപ്പുങ്ങൽ, പി.പി.ഉമ്മർ, എം.പി.നൗഷാദ് സംബന്ധിച്ചു.

Advertisement
Advertisement