തെരുവ് നാടകം നടത്തി

Thursday 23 March 2023 12:19 AM IST
തെരുവ് നാടകം ചിറ്റൂർ ഗവ.ടി.ടി.ഐ അദ്ധ്യാപകൻ സജിത്കുമാർ ഉദ്ഘാടനം ചെയ്യുന്നു.

നെല്ലിയാമ്പതി: വന ദിനാചരണത്തോടനുബന്ധിച്ച് വനംവകുപ്പ്,​ ദേശീയ ഹരിതസേന,​ ആശ്രയം റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി,​ സി.എം.ആർ യൂണിവേഴ്സിറ്റി സാമൂഹ്യസേവന വിഭാഗം എന്നിവരുടെ സഹകരണത്തോടെ കേശവൻപാറയിൽ വിദ്യാർത്ഥികൾ തെരുവ് നാടകം നടത്തി. ചിറ്റൂർ ഗവ.ടി.ടി.ഐ അദ്ധ്യാപകൻ സജിത്കുമാർ ഉദ്ഘാടനം ചെയ്തു. ഹരിത സേന ജില്ലാ കോഓർഡിനേറ്റർ എസ്.ഗുരുവായൂരപ്പൻ അദ്ധ്യക്ഷനായി. ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജൻസി പ്രൊമോട്ടർ അനൂപ് ചന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രംഗസ്വാമി, പുല്ലുകാട് കോളനിയിലെ ഭഗവതി മൂപ്പൻ,​ സി.എം.ആർ യൂണിവേഴ്സിറ്റിയിലെ റേച്ചൽ ജയന്ത് സംസാരിച്ചു.