സൗജന്യ അരി വിതരണം തുടങ്ങി
Thursday 23 March 2023 12:27 AM IST
പാലക്കാട്: ജില്ലയിൽ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സൗജന്യ അരി വിതരണം തുടങ്ങി. 916 വിദ്യാലയങ്ങളിലെ 2,79,167 വിദ്യാർത്ഥികൾക്കാണ് അഞ്ചുകിലോ വീതം അരി നൽകുന്നത്. ഒന്നുമുതൽ എട്ടുവരെ ക്ലാസിലെ വിദ്യാർത്ഥികൾക്കായി 13.95 ലക്ഷം കിലോ അരിയാണ് ജില്ലയിൽ വിതരണത്തിന് ആവശ്യമുള്ളത്.
മാർച്ച് 31നകം വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സപ്ലൈക്കോ ഗോഡൗൺ, മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് സ്കൂളുകളിൽ അരി എത്തിച്ചു. സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിക്കാണ് വിതരണ ചുമതല.