ട്രാക്ടർ കൈമാറി

Thursday 23 March 2023 12:17 AM IST
ഒരുമ ഫാർമേഴ്സ് സൊസൈറ്റി അംഗം എം.എസ്.വിപിന് കർഷക മോർച്ച ജില്ലാ അദ്ധ്യക്ഷൻ കെ.വേണു ട്രാക്ടറിന്റെ താക്കോൽ കൈമാറുന്നു.

മുതലമട: മുണ്ടിയംപറമ്പിൽ ഒരുമ ഫാർമേഴ്സ് സൊസൈറ്റിക്ക് കേന്ദ്ര സർക്കാരിന്റെ സ്‌മാം പദ്ധതിയിൽ 80 ശതമാനം സബ് സിഡിയിൽ ട്രാക്ടർ ലഭിച്ചു. ഒരുമ ഫാർമേഴ്സ് സൊസൈറ്റി അംഗം എം.എസ്.വിപിന് കർഷക മോർച്ച ജില്ലാ അദ്ധ്യക്ഷൻ കെ.വേണു ട്രാക്ടറിന്റെ താക്കോൽ നൽകി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഹരിദാസ് ചുവട്ടുപാടം അദ്ധ്യക്ഷനായി. ബി.ജെ.പി മണ്ഡലം കൺവീനർ എം.സുരേന്ദ്രൻ, ആർ.അരവിന്ദാക്ഷൻ, പി.ഗിരിദാസ് സംസാരിച്ചു.