യോഗ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Thursday 23 March 2023 12:46 AM IST

പത്തനംതിട്ട : നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ്‌ വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്‌സ്‌ യോഗ കോഴ്‌സിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന യോഗ്യത ഹയർ സെക്കൻഡറി /തത്തുല്യ കോഴ്‌സിലെ വിജയം. പ്രായപരിധി 17-50. പഠന മാധ്യമം മലയാളം. പഠന രീതി ബ്ലെൻഡഡ് മോഡ് (ഓൺലൈൻ/ഓഫ് ലൈൻ). കോഴ്‌സ് കാലാവധി ഒരു വർഷം. കോഴ്‌സ് ഫീസ് 12000, പ്രവേശന ഫീസ് 500. www.scolekerala.org എന്ന വെബ് സൈറ്റ് മുഖേന ഓൺ ലൈനായി രജിസ്‌ട്രേഷൻ നടത്താം. ഫോൺ : 0471 2342950, 2342271.