കലഞ്ഞൂരിൽ ഉത്സവത്തിന് കൊടിയേറി
Thursday 23 March 2023 12:10 AM IST
കോന്നി: കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാത്രി 7 .45 ന് ജിതേഷ് രാമര് പോറ്റിയുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. രാവിലെ ബിംബശുദ്ധി കലശപൂജയും സർപ്പക്കാവിൽ നൂറും പാലും ഉച്ചയ്ക്ക് കൊടിയേറ്റ് സദ്യയും രാത്രി ശ്രീഭൂതബലിയും നടന്നു. ഇന്ന് രാവിലെ 9. 30ന് കലശപൂജ, 11 ന് ഉത്സവബലി, 12. 30 ന് ഉത്സവബലി ദർശനം , 7ന് അത്താഴപൂജ, ശ്രീഭൂതബലി. 7 . 30 ന് ഭാരതനാട്യ അരങ്ങേറ്റം, രാത്രി 8.30 ന് ഡാൻസ് മിറാക്കിൾ.