ജില്ലാ പ്രവർത്തക കൺവെൻഷൻ
Thursday 23 March 2023 12:20 AM IST
പത്തനംതിട്ട : ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ ജില്ലാ പ്രവർത്തക കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് സലിം പെരുനാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ്, ഷാജി കുളനട, ഷാനവാസ് പെരിങ്ങമല, കൈരളി കരുണാകരൻ, എസ്. ഉമാദേവി , അഫ്‌സൽ പത്തനംതിട്ട, ജമീല മുഹമ്മദ്, സാംകുട്ടി അടിമുറി, സൂസൻ ജോർജ്, സുനി റെജി തുടങ്ങിയവർ സംസാരിച്ചു.