ആലുവയിൽ പെൺകുട്ടി പുഴയിൽ ചാടി; രക്ഷിക്കാൻ ശ്രമിച്ച 17കാരൻ മരിച്ചു
Wednesday 22 March 2023 9:33 PM IST
ആലുവ: പാലത്തിൽ നിന്നും പുഴയിലേയ്ക്ക് ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ചാടിയ 17കാരൻ മരിച്ചു. ആലുവ മാർത്താണ്ഡ വർമ്മ പാലത്തിലാണ് സംഭവം. പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശിയായ അഖിലയാണ് രക്ഷപ്പെട്ടത്. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. പെൺകുട്ടിയെ ആശുപത്രിയിലേയ്ക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.