ഭക്ഷണത്തിന്റെ കാര്യത്തിൽ പരാതികൾ ഇനി നേരിട്ടറിയിക്കാം,​ ​ പോ‌ർട്ടൽ റെഡി,​ പരാതി നൽകേണ്ടത് ഇങ്ങനെ

Wednesday 22 March 2023 10:12 PM IST

തിരുവനന്തപുരം : പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ പരാതികൾ നേരിട്ടറിയിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഗ്രിവൻസ് പോ‌ർട്ടൽ റെഡി. മന്ത്രി വീണാ ജോർജ് പോർട്ടൽ ലോഞ്ച് ചെയ്തു. പോർട്ടലിൽ പരാതികൾ നേരിട്ട് നൽകാനും അതിൻമേൽ എടുത്ത നടപടികൾ അറിയാനും സാധിക്കും,​ പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്യാനും കഴിയും.

പരാതിപ്പെടേണ്ടത് ഇങ്ങനെ

ആദ്യമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ https://www.eatright.foodsafety.kerala.gov.in/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. റിപ്പോ‌ർട്ട് കംപ്ലൈയ്ന്റ്,​ മൈ കംപ്ലൈയ്ന്റ്സ് എന്നീ രണ്ട് ഐക്കണുകൾ കാണാം. ആദ്യം രജിസ്റ്റർ ചെയ്യണം,​ രജിസ്റ്ററിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന പേജിൽ മൊബൈൽ നമ്പർ നൽകി ഒ.ടി.പി എടുക്കുക,​ തുടർന്ന് പേര്,​ ഒ.ടി.പി എന്നിവ നൽകുമ്പോൾ കംപ്ലൈയ്ന്റ് രജിസ്റ്റർ ചെയ്യാനുള്ള പേജ് വരും. അതിൽ ജില്ല,​ സർക്കിൾ,​ സ്ഥാപനത്തിന്റെ പേര്,​ ലൊക്കേഷൻ,​ ലാൻഡ്‌മാർക്ക്,​ പരാതി,​ പരാതിയുടെ വിശദാംശങ്ങൾ എന്നിവ നൽകണം. തുടർന്ന് ഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്യണം. ഐഡന്റിന്റി വെളിപ്പെടുത്താൻ ആഗ്രഹമില്ലെങ്കിൽ നോ ഐക്കൺ കൊടുക്കണം. അത് കഴിഞ്ഞ് സബ്മിറ്റ് ചെയ്യാം.

ഹോം പേജിലെ മൈ കംപ്ലൈയ്‌ന്റ്സിലൂടെ പരാതിയിൻമേൽ സ്വീകരിച്ച നടപടികളും അറിയാൻ കഴിയും.

Advertisement
Advertisement