കെ.ടി.ജലീലിനെ അറസ്റ്റുചെയ്യണം: കെ.സുരേന്ദ്രൻ

Thursday 23 March 2023 12:12 AM IST

തിരുവനന്തപുരം: തലശ്ശേരി ആർച്ച് ബിഷപ്പിനെതിരെ വധഭീഷണി മുഴക്കിയ കെ.ടി.ജലീലിനെ അറസ്റ്റുചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനെ പിന്തുണച്ചാൽ കഴുത്തിന് മീതെ തലയുണ്ടാകില്ലെന്നാണ് ജലീൽ പറഞ്ഞത്. പോപ്പുലർഫ്രണ്ടിന്റെ ശബ്ദത്തിലാണ് ജലീൽ സംസാരിക്കുന്നത്. അഴിമതിക്കാരുടെ കള്ളപ്പണം കേന്ദ്ര ഏജൻസികൾ പിടിച്ചെടുക്കും. അതിൽ കോൺഗ്രസെന്നോ സി.പി.എമ്മെന്നോ ലീഗെന്നോ വ്യത്യാസമില്ല. അഴിമതി നടത്തി സുഖമായി കഴിയാമെന്ന് ആരും വിചാരിക്കണ്ട. അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെയുള്ള നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും തിരുവനന്തപുരം ഡി.സി.സി സെക്രട്ടറിയുടെ വീട്ടിൽ നടന്ന ആദായനികുതി റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കെ.സുരേന്ദ്രൻ പറഞ്ഞു.