ഫാം പോണ്ട് ഉദ്ഘാടനം
Thursday 23 March 2023 12:14 AM IST
തിരുവല്ല : സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഏട്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിച്ച ഫാം പോണ്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പ്രീതിമോൾ അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ശ്യാം ഗോപി, ഷേർലി ഫിലിപ്പ്, ജിജോ ചെറിയാൻ, വൈശാഖ്, തോമസ് ബേബി, ഗിരീഷ് കുമാർ, സന്ധ്യമോൾ, മായാദേവി, പഞ്ചായത്ത് ജീവനക്കാരായ ലിയാ, രാജീവ് പി.ഡി, സി.ഡി.എസ് ചെയർപേഴ്സൺ സുജാ.പി.കെ, എന്നിവർ പങ്കെടുത്തു.