ബിഷപ്പിന്റെ പ്രസ്താവന: കർഷകരുടെ വികാരമെന്ന് വി.കെ.അശോകൻ
Thursday 23 March 2023 1:17 AM IST
തൃശൂർ: തലശേരി ബിഷപ്പിന്റെ പ്രസ്താവനയിൽ റബ്ബർ കർഷകരുടെ വികാരമാണ് പ്രകടിപ്പിച്ചതെന്നും റബർ,തെങ്ങ്,നെല്ല് കൃഷികളെല്ലാം കേരളത്തിൽ തകർന്നുവെന്നും എസ്.ആർ.പി ജനറൽ സെക്രട്ടറി വി.കെ.അശോകൻ. കർഷകർക്കായി കേന്ദ്രസർക്കാർ നിരവധി സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ കർഷകർക്കായി അത് വേണ്ടത്ര പ്രയോജനപ്പെടുത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.