ഹൈക്കോടതി വിധി സ്വാഗതാർഹം

Thursday 23 March 2023 12:19 AM IST

പത്തനംതിട്ട : സംവരണ വിഭാഗങ്ങളുടെ പല തലങ്ങളിലും പരിവർത്തിത ക്രൈസ്ത വിഭാഗങ്ങളെ തിരുകികയറ്റി സംവരണം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള താക്കീതാണ് ഹൈക്കോടതിവിധിയെന്ന് എ.കെ.പി.എം.എസ് ജനറൽ സെക്രട്ടറി വി.കെ ഗോപി പറഞ്ഞു. ജാതിസംവരണത്തിന് സമുദായ സംഘടനകളുടെ ശുപാർശ കത്ത് ഒഴിവാക്കി ചില തത്പര കക്ഷികളുടെ നിർദ്ദേശങ്ങൾക്കനുസൃതമായി റവന്യൂ അധികാരികൾ ജാതി സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ട്. ഇത് സംവരണ വിഭാഗത്തിനെതിരെയുള്ള നീക്കമാണ്. റിവ്യൂ പെറ്റീഷൻ സുപ്രീംകോടതിയിൽ നൽകി വിധി അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു എന്നത് ഖേദകരമാണ്. ജാതി സർട്ടിഫിക്കറ്റിന്റെ കാലാവധി മൂന്നു വർഷത്തിൽ നിന്ന് ഒരു വർഷമായി കുറയ്ക്കണമെന്നും വി.കെ.ഗോപി ആവശ്യപ്പെട്ടു.