സഹകാർ ഭാ‌രതി യോഗം

Thursday 23 March 2023 12:21 AM IST

പത്തനംതിട്ട : സഹകാർ ഭാരതി ജില്ലാ സമ്പൂർണ്ണ സമിതി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മോഹന ചന്ദ്രൻ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ ജി.അനിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആർ.കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജി. മനോജ്‌ , വൈസ് പ്രസിഡന്റ്‌ അഡ്വ. ശ്യാം മണിപ്പുഴ, ജോയിന്റ് സെക്രട്ടറിമാരായ വിജയൻ, അക്ഷയശ്രീ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ജമുന എസ്.നായർ, പി.രാധാമണി, കോർഡിനേറ്റർ ജി.അനില കുമാരി തുടങ്ങിയവർ സംസാരിച്ചു. 26 മുതൽ ഏപ്രിൽ 25 വരെ ജില്ലാ, താലൂക്ക് പഞ്ചായത്തുതല മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കും.