ലളിതകലാ അക്കാഡമി അവാർഡുകൾ
Thursday 23 March 2023 12:51 AM IST
തിരുവനന്തപുരം: ചിത്രശില്പ കലകളെ സംബന്ധിച്ച മൗലിക മലയാള ഗ്രന്ഥത്തിനും പരിഭാഷാ ഗ്രന്ഥത്തിനും കേരള ലളിതകലാ അക്കാഡമി നൽകുന്ന അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. ഇരുവിഭാഗത്തിനും 10,000 രൂപ വീതമാണ് അവാർഡ് തുക. 2021 ജനുവരി 1ന് ശേഷം ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പരിഗണിക്കുന്നത്. ബയോഡാറ്റയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും പുസ്തകത്തിന്റെ നാല് പ്രതികളും സെക്രട്ടറി, കേരള ലളിതകലാ അക്കാഡമി, തൃശ്ശൂർ 20 എന്ന വിലാസത്തിൽ ഏപ്രിൽ 2ന് മുൻപ് അയയ്ക്കണം.