വല്ലാതെ വലയ്ക്കാതെ ജീവശാസ്ത്രം
Thursday 23 March 2023 1:53 AM IST
തിരുവനന്തപുരം: വിദ്യാർത്ഥികളെ വല്ലാതെ വലയ്ക്കാതെ പത്താം ക്ളാസ് ബയോളജി പരീക്ഷ. നന്നായി എഴുതാൻ കഴിയുന്ന വിധത്തിലായിരുന്നു ചോദ്യങ്ങളെന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും പറയുന്നു. മൂന്ന് മാർക്കിന്റെ 18,19,20 നമ്പറുകളിലെ ഉപചോദ്യങ്ങൾ ആശങ്കയുണ്ടാക്കി. പതിവ് ശൈലി വിട്ടുള്ള ഉപചോദ്യങ്ങളായിരുന്നെങ്കിലും പാഠപുസ്തകം നന്നായി വായിച്ചാൽ ഉത്തരമെഴുതാൻ കഴിയുന്നവയാണെന്നാണ് കന്യാകുളങ്ങര ജി.ജി.എച്ച്.എസ്.എസിലെ ബയോളജി അദ്ധ്യാപികയായ രേഖ.പി.ജി പറയുന്നത്. 40 മാർക്കിനായിരുന്നു ബയോളജി പരീക്ഷ. 9ന് തുടങ്ങിയ എസ്.എസ്.എൽ.സി പരീക്ഷയിൽ ഹിന്ദി ഒഴികെയുള്ള വിഷയങ്ങൾ വിദ്യാർത്ഥികൾക്ക് എളുപ്പമായിരുന്നു. 24ന് ഫിസിക്സ് ആണ് അടുത്ത പരീക്ഷ.