വിവിധ പദ്ധതികളുടെ സമർപ്പണം
Thursday 23 March 2023 12:53 AM IST
കോലഞ്ചേരി: പുറ്റുമാനൂർ ഗവ. യു.പി സ്‌കൂളിൽ പൂർത്തിയാക്കിയ ബാഡ്മിന്റൺ കോർട്ട്, കിണർ റീചാർജിംഗ് പദ്ധതികളുടെ സമർപ്പണം പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം ഷാജി ജോർജ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ ഇലക്ട്രിഫിക്കേഷൻ പ്രവർത്തികളുടെ സ്വിച്ച് ഓൺ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. നവാസ് , പഞ്ചായത്ത് അംഗങ്ങളായ ഷാനിഫ ബാബു , എം.എം.ലത്തീഫ് ,സജിത പ്രദീപ് , പി.പി. ബെന്നി , സുബി മോൾ, വി.എസ്. ബാബു , വിഷ്ണു വിജയൻ , മഞ്ജു വിജയധരൻ എന്നിവർ സംസാരിച്ചു.