പൊതുവിദ്യാഭ്യാസ വകുപ്പിൽ ഇനി ഇ- ഫയൽ

Thursday 23 March 2023 12:55 AM IST

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഇനി ഇ- ഫയലുകൾ മതിയെന്ന നിയമം കർശനമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു. ഇക്കഴിഞ്ഞ ഡിസംബർ 13ന് ഇ- ഫയൽ ആക്കണമെന്ന നിർദ്ദേശമുണ്ടായിട്ടും പൂർണമായും നടപ്പിലാക്കാത്തതിനെത്തുടർന്നാണ് വീണ്ടും ഉത്തരവിറക്കാൻ ഡയറക്ടർ തയാറായത്. ഓഫീസുകൾ തമ്മിലും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടതുമായ ഫയൽ നീക്കം ഇ- ഫയൽ വഴി മാത്രം മതിയെന്നാണ് ഡയറക്ടറുടെ നിർദ്ദേശം. ഒഴിവാക്കാനാവാത്ത സന്ദർഭങ്ങളിൽ മാത്രമേ ഫിസിക്കൽ ഫയൽ ഉപയോഗിക്കാവൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻബാബു ഇറക്കിയ സർക്കുലറിൽ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും സബ് ഓഫീസുകളിലും കത്തിടപാടുകൾ ഉൾപ്പെടെ ഇ- ഫയലാക്കുന്നതിനായി പരിഷ്കരിച്ച സോഫ്ട്‌വെയർ എല്ലാ ഓഫീസുകൾക്കും ലഭ്യമാക്കിയിട്ടുണ്ടെന്നും സർക്കുലറിൽ പറയുന്നു.

Advertisement
Advertisement