വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ് വിതരണം
Thursday 23 March 2023 12:56 AM IST
തോപ്പുംപടി: നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ മക്കളായ വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്തു. കൊച്ചി നഗരസഭാ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഷീബലാൽ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ- കായികകാര്യ സ്ഥിരംസമിതി ചെയർമാൻ വി.എ.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബിരുദ, ബിരുദാനന്തര വിദ്യാർഥികളായ 100 പേർക്കാണ് ലാപ്പ്ടോപ്പ് വിതരണം ചെയ്തത്. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ആർ. റെനീഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജയശ്രീ എസ്., സേവ്യർ ബോബൻ, പ്രൊജക്ട് കോ ഓർഡിനേറ്റർ ദിവ്യ ടി. ബാബു എന്നിവർ സംസാരിച്ചു.