കേരള സർവകലാശാലാ പരീക്ഷാഫലം

Thursday 23 March 2023 1:56 AM IST

തിരുവനന്തപുരം: കേരള സർവകലാശാല 2022 ആഗസ്​റ്റിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.എസ്സി. ബോട്ടണി ആൻഡ് ബയോടെക്‌നോളജി,ബി.എസ്‌സി. ബയോടെക്‌നോളജി (മൾട്ടിമേജർ),ബി.എസ്സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി),ബി.വോക്. സോഫ്​റ്റ്‌വെയർ ഡെവലപ്പ്‌മെന്റ്,ബി.വോക്. ടൂറിസം ആൻഡ് ഹോസ്പി​റ്റാലി​റ്റി മാനേജ്‌മെന്റ് കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

2022 ഏപ്രിലിൽ നടത്തിയ എം.എ. അറബിക് പ്രീവിയസ് ആൻഡ് ഫൈനൽ (വിദൂരവിദ്യാഭ്യാസം-സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2022 ജൂണിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.കോം. (ഇന്റർനാഷണൽ ട്രേഡ്) ന്യൂജനറേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2022 ഒക്‌ടോബറിൽ വിജ്ഞാപനം ചെയ്ത എം.ടെക്. മേഴ്സിചാൻസ്-2008 സ്‌കീം-ഒന്നാം സെമസ്​റ്റർ (ഫുൾടൈം/പാർട്ട്‌ടൈം),മൂന്നാം സെമസ്​റ്റർ (പാർട്ട്‌ടൈം) 2013സ്‌കീം-ഒന്നാം സെമസ്​റ്റർ ഫുൾടൈം/പാർട്ട്‌ടൈം- 27മുതൽ ഏപ്രിൽ 5വരെ തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ച് (സി.ഇ.ടി.) നടത്തും. തീസിസ് സമർപ്പിക്കേണ്ട അവസാന തീയതി മേയ് 5.