കേന്ദ്രത്തിനെതിരെ ആർ.ജെ.ഡി ഉപവാസം 24ന്

Thursday 23 March 2023 12:01 AM IST

കൊച്ചി: എൻ.ഡി.എ സർക്കാർ പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികളെ മുൻനിറുത്തി വേട്ടയാടുന്നതിനെതിരെ രാഷ്ട്രീയ ജനതാദൾ സംസ്ഥാന ഭാരവാഹികൾ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ 24ന് ഉപവസിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ അറിയിച്ചു.

രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ഏകദിന ഉപവാസം. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ എം.കെ. മുനീർ, മോൻസ് ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷിബു ബേബി ജോൺ തുടങ്ങിവർ പങ്കെടുക്കും.

സമാനതകളില്ലാത്ത വേട്ടയും ഇന്ധനവില വർദ്ധനവ് ഉൾപ്പെടെ ദ്രോഹനടപടികളുമാണ് കേന്ദ്രത്തിന്റേതെന്ന് അനു ചാക്കോ ആരോപിച്ചു.