കെ.പി.ദണ്ഡപാണിയുടെ മൃതദേഹം ഇന്ന് മെഡി. കോളേജിന് കൈമാറും
Thursday 23 March 2023 1:09 AM IST
കൊച്ചി: ചൊവ്വാഴ്ച അന്തരിച്ച മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണിയുടെ മൃതദേഹം സംസ്ഥാന ബഹുമതി അർപ്പിച്ച ശേഷം ഇന്ന് എറണാകുളം മെഡിക്കൽ കോളേജിന് കൈമാറും. എറണാകുളം ടി.ഡി റോഡിലെ വസതിയായ തൃപ്തിയിൽ രാവിലെ എട്ടിന് പൊലീസ് ഒൗദ്യോഗിക ബഹുമതി അർപ്പിക്കും. 9 മുതൽ 10 വരെ ഹൈക്കോടതിയുടെ സെൻട്രൽ പോർട്ടിക്കോയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് അധികൃതർ മൃതദേഹം ഏറ്റുവാങ്ങും. മൃതദേഹം വിദ്യാർത്ഥികൾക്ക് പഠിക്കാൻ നൽകണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഓസ്ട്രേലിയയിൽ അഭിഭാഷകയായ മകൾ മില്ലു ദണ്ഡപാണി ഇന്നലെ വൈകിട്ട് കൊച്ചിയിലെ വീട്ടിലെത്തി. നിയമ, പൊതുരംഗങ്ങളിലെ നിരവധിപേർ ഇന്നലെ അന്ത്യാഞ്ജലി അർപ്പിച്ചു.