തൈറോയ്ഡ് സർജറി വിദഗ്ദ്ധരുടെ സമ്മേളനം

Thursday 23 March 2023 12:13 AM IST

കൊച്ചി: ഏഷ്യാ-പസഫിക് സൊസൈറ്റി ഒഫ് തൈറോയ്ഡ് സർജറിയുടെ നാലാം അന്താരാഷ്ട്ര സമ്മേളനം ഇന്ന് മുതൽ 26വരെ കൊച്ചി ലേ മെറിഡിയനിൽ നടക്കും.

22 രാജ്യങ്ങളിൽ നിന്നായി 500 ഓളം പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യൻ സൊസൈറ്റി ഒഫ് തൈറോയ്ഡ് സർജറി ദേശീയ സമ്മേളനവും ഇതോടൊപ്പം നടക്കും. തൈറോയ്ഡുമായി ബന്ധപ്പെട്ട ശില്പശാലകൾ 23ന് അമൃത, ലിസി, ആസ്റ്റർ മെഡ്‌സിറ്റി, ലേക്ഷോർ ആശുപത്രികളിൽ നടക്കും. 24ന് വൈകിട്ട് 7ന് ലേ മെറിഡിയനിൽ സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ.സുബ്രഹ്മണ്യ അയ്യർ, ഡോ.കൃഷ്ണകുമാർ തങ്കപ്പൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.