മെഡലുറപ്പിച്ച് നീതു
Wednesday 22 March 2023 11:26 PM IST
ന്യൂഡൽഹി : ഇന്ത്യയിൽ നടക്കുന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ച് നീതു ഘൻഗാസ്. 48 കിലോഗ്രാം വിഭാഗത്തിൽ ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ ജപ്പാന്റെ മദോക്ക വാദായെ ഇടിച്ചിട്ടാണ് നീതു മെഡലുറപ്പിച്ചത്. ജാപ്പനീസ് താരം ഇടികൊണ്ട് വീണതിനെത്തുടർന്ന് റഫറി നീതുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. സെമിയിൽ പരാജയപ്പെട്ടാലും നീതുവിന് വെങ്കലം ലഭിക്കും.