ശ്രേയസിന് ശസ്ത്രക്രിയ

Wednesday 22 March 2023 11:39 PM IST

ബംഗളുരു: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ നടുവിന് പരിക്കേറ്റ ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. പുറംവേദനയെത്തുടർന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സ തേടിയിരുന്ന ശ്രേയസിനെ വിശദപരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ചുമാസമെങ്കിലും വിശ്രമം വേണ്ടിവരും. ഇതോടെ ശ്രേയസിന് ഐ.പി.എല്ലും ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാകും. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകൻ കൂടിയാണ് ശ്രേയസ്.