നാദാപുരത്ത് പഠനകേന്ദ്രം

Thursday 23 March 2023 12:32 AM IST
ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ നേതൃ ക്യാമ്പ് മുസ്ലിം ലീഗ് നേതാവ് സി. വി .എം വാണിമേൽ ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ വിപുലമായ കർമ്മ പദ്ധതിക്ക് രൂപം നൽകി. കല്ലാച്ചിയിൽ നടന്ന നേതൃ ക്യാമ്പിലാണ് മൂന്നു മാസക്കാലത്തെ ബൃഹത് പദ്ധതി ആവിഷ്കരിച്ചത്. പുതിയ തലമുറയെ മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ അവബോധമുള്ളവരാക്കി മാറ്റാൻ നാദാപുരത്ത് പഠനകേന്ദ്രം ആരംഭിക്കും. ഇതിന് മുന്നോടിയായി ചാപ്റ്റർ പരിധിയിലുള്ള മുഴുവൻ പഞ്ചായത്തുകളിലും ആക്ടീവ് മെമ്പർമാരെ തെരഞ്ഞെടുക്കും.മെയ് അവസാന വാരം 'ശിഹാബ് തങ്ങളുടെ ലോകം' എന്ന ശീർഷകത്തിൽ ഗ്രാൻഡ് അസംബ്ലി നടത്താനും തീരുമാനിച്ചു. കല്ലാച്ചി ഓറാ ക്രാഫ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് മാദ്ധ്യമ പ്രവർത്തകനും മുസ്ലീംലീഗ് നേതാവുമായ സി.വി.എം വാണിമേൽ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എം .കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സി.കെ നാസർ സ്വാഗതം പറഞ്ഞു.