ഹീറോ സ്‌കിൽ ട്രെയിനിംഗ് സെന്റർ തുറന്നു

Thursday 23 March 2023 3:38 AM IST

കൊച്ചി : ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോർ കോർപ്പ് കേരളത്തിലെ ആദ്യ സ്‌കിൽ ട്രെയിനിംഗ് സെന്റർ തുറന്നു. മനക്കപ്പടിയിലെ കുറ്റൂക്കാരൻ പോളിടെക്‌നിക്ക് കോളേജിലാണ് സെന്റർ തുറന്നത്. മെട്രോ റെയിൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബഹ്‌റ ഉദ്ഘാടനം നിർവഹിച്ചു. കുറ്റൂക്കാരനിലെ രണ്ട് വർഷ കെ.ജി.സി.ഇ, മൂന്ന് വർഷ ഓട്ടോമൊബൈൽ പോളിടെക്‌നിക്ക് കോഴ്‌സ് പഠിക്കുന്ന കുട്ടികൾക്ക് പഠനത്തോടൊപ്പം ഹീറോ സ്‌കിൽ ട്രെയിനിംഗ് ലഭിക്കും. പഠനം പൂർത്തിയാക്കുന്നവർക്ക് എൻ.സി.വി.ടി അംഗീകാരമുള്ള കുറ്റൂക്കാരൻ ഇൻസ്റ്റിറ്റിയൂഷൻസ്, ഹീറോ മോട്ടോർകോർപ്പ്, ഓട്ടോമോട്ടീവ് സ്‌കിൽസ് ഡെവലപ്‌മെന്റ് കൗൺസിൽ (എ.എസ്.ഡി.സി) എന്നിവർ ചേർന്ന് നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ഹീറോ മോട്ടോകോർപ്‌സ്(സർവീസ്)ഡി.ജി.എം ദേബ്കുമാർ ദാസ് ഗുപ്ത പറഞ്ഞു.

പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ഇന്ത്യയ്ക്ക് പുറമേ 50 രാജ്യങ്ങളിൽക്കൂടി തൊഴിൽ അവസരം ലഭ്യമാകും. ഹീറോ മോട്ടോർ കോർപ്‌സ് സോണൽ സർവീസ് മാനേജർ ടി.പി ഷാജി, സർവീസ് ജനറൽ മാനേജർ രാഗേഷ് നാഗ്പാൽ, ഓട്ടോമോട്ടീവ് സ്‌കിൽസ് ഡെവലപ്‌മെന്റ് കൗൺസിൽ സി.ഇ.ഒ അരിന്ദം ലഹിരി എന്നിവർ ഓൺലൈനായി പങ്കെടുത്തു. പോപ്പുലർ വെഹിക്കിൾസ് ആൻ‌ഡ് സർവീസ് സി.എഫ്.ഒ ജോൺ വർഗീസ്, ഓട്ടോമോട്ടീവ് സ്‌കിൽസ് ഡെവലപ്‌മെന്റ് കൗൺസിൽ ദക്ഷിണ മേഖല മേധാവി ജി.രമേഷ്, ഹീറോ മോട്ടോകോർപ്പ് ഏരിയ മാനേജർ ടി.കിരൺകുമാർ, ഏരിയ സർവീസ് മാനേജർ സൗരഭ് ശർമ്മ, ഏരിയ ലേണിംഗ് മാനേജർ ബി.ടി സന്തോഷ് കുമാർ, കുറ്റൂക്കാരൻ എജ്യുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻസ് ഡയറക്ടർ ഡോ. ബി. പ്രസന്ന സിംഗ്, പ്രൊജക്ട് കോ-ഓർഡിനേറ്റർ സ്‌റ്റെഫിൻ ജോൺ കരുമാലൂർ ഗ്രാമപ്പഞ്ചായത്ത് മെമ്പർ കെ.എം.ലൈജു, പി.ടി.എ പ്രസിഡന്റ് സിറാജ് ബാബു തുടങ്ങിയവർ സംസാരിച്ചു.