ബസ് സ്റ്റാൻഡിൽ തണ്ണീർപന്തൽ

Thursday 23 March 2023 12:49 AM IST
റൂറൽ ബാങ്ക് തണ്ണീർ പന്തൽ നഗരസഭ ചെയർപേഴ്സൺ.കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

വടകര: :കൊടും വേനലിൽ ദാഹജലം വിതരണം ചെയ്യണമെന്ന സഹകരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം വടകര കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പുതിയ ബസ് സ്റ്റാൻഡിൽ തണ്ണീർപന്തൽ ആരംഭിച്ചു. നഗരസഭ അദ്ധ്യക്ഷ കെ.പി. ബിന്ദു ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് സി.ഭാസ്കരൻ അദ്ധ്യക്ഷനായിരുന്നു. സഹകരണ സംഘം വടകര യൂണിറ്റ് ഇൻസ്പെക്ടർ ഒ.എം.ബിന്ദു, ബാങ്ക് ഭരണസമിതി അംഗങ്ങളായ എ.കെ.ശ്രീധരൻ, സി.കുമാരൻ , പി.കെ.സതീശൻ ,സതി.എ.പി എന്നിവർ പ്രസംഗിച്ചു.പരിപാടിക്ക് ബാങ്ക് വൈസ് പ്രസിഡന്റ് എ.ടി. ശ്രീധരൻ സ്വാഗതവും, സെക്രട്ടറി ടി.വി. ജിതേഷ് നന്ദിയും പറഞ്ഞു.സംഭാരം, തണ്ണിമത്തൻ ജ്യൂസ്, ശുദ്ധജലം എന്നിവയാണ് പന്തലിൽ ഒരുക്കിയിരിക്കുന്നത്. ആദ്യ ദിവസം ആയിരത്തി അഞ്ഞൂറിലേറെപേർ തണ്ണീർപന്തലിൽ എത്തി.