ആർ.എസ്.പി സ്ഥാപകദിനാചരണം

Wednesday 22 March 2023 11:51 PM IST

കുണ്ടറ: ആർ.വൈ.എഫ് പേരയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.എസ്.പി സ്ഥാപകദിനാചരണം നടത്തി. ജില്ലാ കമ്മിറ്റിയംഗം ഷാജി പേരയം ജംഗ്ഷനിൽ പതാക ഉയർത്തി. തുടർന്ന് കുണ്ടറ താലൂക് ആശുപത്രിയിൽ പൊതിച്ചോർ വിതരണം ചെയ്തു. പാർട്ടി ലോക്കൽ സെക്രട്ടറി മിനീഷ്യസ്, ആർ.വൈ.എഫ് ലോക്കൽ കമ്മിറ്റി പ്രസിഡന്റ്‌ ജിനോ ജോൺസൻ,സെക്രട്ടറി ഹരിസൺ ഹെന്ററി, ട്രഷർ പ്രേം ഫ്രാൻസിസ്, കമ്മിറ്റി അംഗങ്ങളായ അഖിൽ, അനൂപ്, പ്രിൻസ്, നിജോ കോട്ടപ്പുറം,സെബിൻ, ജീവൻ, ലിജോഷ്, സുഭാഷ്, സജിൻ, കാഞ്ഞിരകോട് ബ്രാഞ്ച് സെക്രട്ടറി ബിജു പൂക്കൊലിക്കൽ എന്നിവർ നേതൃത്വം നൽകി.