പോത്തിൻകുട്ടികളെ വിതരണം
Thursday 23 March 2023 12:31 AM IST
കരുനാഗപ്പള്ളി: ഓണാട്ടുകര വികസന ഏജൻസി കർഷകർക്ക് സൗജന്യമായി പോത്തിൻ കുട്ടികളെ വിതരണം ചെയ്തു. നഗരസഭയുടെ 1 മുതൽ 16 വരെയുള്ള ഡിവിഷനുകളിലെ കർഷകർക്കാണ് ഇന്നലെ പോത്തിൻകുട്ടികളെ നൽകിയത്. ശേഷിക്കുന്ന ഡിവിഷനുകളിൽ തുടർ ദിവസങ്ങളിൽ പോത്തിൻകുട്ടികളെ വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വിതരണോദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ സുനിമോൾ നിർവഹിച്ചു. പോത്തിൻ കുട്ടികൾക്കുള്ള മരുന്നുകൾ ഓണാട്ടുകര വികസന ഏജൻസി പ്രതിനിധി കൊച്ചുതോണ്ടലിൽ രാജു വിതരണം ചെയ്തു. നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പടിപ്പുര ലത്തീഫ്, കൗൺസില മുഹമ്മദ് മുസ്തഫ, ഡോ: ജാസ്മിൻ ജമാൽ, തുടങ്ങിയവർ പങ്കെടുത്തു.