കെ.എസ്.ആർ.ടി.സി ശമ്പളം: ഹർജി മാറ്റി

Thursday 23 March 2023 2:45 AM IST

കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണം വൈകുന്നതിനെതിരായ ഹർജികൾ ഹൈക്കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ആർ.ബാജിയടക്കമുള്ളവർ നൽകിയ ഹർജികൾ ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. ഹർജി നിലനിൽക്കെ, ശമ്പളം ഗഡുക്കളായി നൽകാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിരുന്നു. ഇതിനെതിരെയുള്ള ഉപഹർജിയും സിംഗിൾബെഞ്ചിന്റെ പരിഗണനയിലാണ്.