സി.കെ.ചന്ദ്രപ്പൻ അനുസ്മരണം നടന്നു
Thursday 23 March 2023 2:58 AM IST
തിരുവനന്തപുരം: സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്റെ പതിനൊന്നാം ചരമവാർഷിക ദിനാചരണം പാർട്ടിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി നടന്നു. പാർട്ടി സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരത്തെ എം.എൻ സ്മാരകത്തിൽ നടന്ന അനുസ്മരണത്തിന് ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ. കെ.പ്രകാശ്ബാബു, നിയമസഭാകക്ഷി നേതാവും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ ഇ.ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി.