ഉമ്മൻചാണ്ടി വധശ്രമക്കേസിൽ 27ന് വിധി
Thursday 23 March 2023 3:00 AM IST
കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂർ സബ്‌കോടതി 27ന് വിധി പറയും. കണ്ണൂർ അഡിഷണൽ സബ് ജഡ്ജി രാജീവൻ വാച്ചാലാണ് വിധി പ്രസ്താവിക്കുക. 2013 ഒക്ടോബർ 27ന് കണ്ണൂർ പൊലീസ് മൈതാനത്ത് സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
സോളാർ കേസുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് നടത്തിയ ഉപരോധ സമരത്തിനിടെയാണ് അക്രമം ഉണ്ടായത്. അദ്ദേഹത്തോടൊപ്പം കാറിലുണ്ടായിരുന്ന കെ.സി.ജോസഫ് എം.എൽ.എ, കോഴിക്കോട് ഡി.സി.സി സെക്രട്ടറിയായിരുന്ന ടി.സിദ്ദിഖ് എന്നിവർക്കും പരിക്കേറ്റിരുന്നു. 253 സാക്ഷികളെയാണ് വിസ്തരിച്ചത്. കേസിൽ മുൻ എം.എൽ.എമാരായ സി.കൃഷ്ണൻ, കെ.കെ.നാരായണൻ തുടങ്ങി 110 ഓളം പ്രതികളാണുള്ളത്.