ത്രിദിന മൂക്ക് സൗന്ദര്യ ശില്പശാല
Friday 24 March 2023 12:58 AM IST
കൊച്ചി: മൂക്കിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച ത്രിദിന ശില്പശാല എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ ഇന്ന് ആരംഭിക്കും. 35 പ്ളാസ്റ്റിക് സർജന്മാർ പങ്കെടുക്കും. ആശുപത്രി കോൺഫറൻസ് ഹാളിൽ ഇന്നു രാവിലെ 9ന് എം.ബി.ആർ. ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി നളിനി രാജപ്പൻ ശില്പശാല ഉദ്ഘാടനം ചെയ്യും. ലണ്ടനിലെ കോസ്‌മറ്റിക് റൈനോപ്ളാസ്റ്റി വിദഗ്ദ്ധൻ ഡോ.എൻ.എ. നാസർ, സ്‌പെഷ്യലിസ്റ്റിലെ പ്ളാസ്റ്റിക് സർജറി മേധാവി ഡോ.ആർ. ജയകുമാർ, ഡോ. എം. സെന്തിൽകുമാർ, ഡോ. ആശ സിറിയക് എന്നിവർ നേതൃത്വം നൽകും. പത്തുപേർക്ക് സൗജന്യ ശസ്ത്രക്രിയയും നടത്തുമെന്ന് ഡോ.ആർ. ജയകുമാർ, ഡോ.എം. സെന്തിൽ കുമാർ, പി.ആർ.ഒ. ടി.ആർ. രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.