ഫോർവേർഡ് ബ്ളോക്ക് ധർണ

Friday 24 March 2023 12:02 AM IST

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫോർവേഡ് ബ്ലോക്ക്ക് ജില്ലാ കമ്മിറ്റി കോർപ്പറേഷൻ ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബൈജു മേനാച്ചേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി അംഗം ബി. രാജേന്ദ്രൻ നായർ, അഡ്വ. സാം ഐസക് പൊതയിൽ, സുരേഷ് കരട്ടേടത്ത്, പ്രകാശ് മൈനാഗപ്പള്ളി, ആർ.എസ്. ഹരി, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, വി.പി സുഭാഷ്, ഇ.എസ് അനീഷ്, ബൈജു സുബ്രമണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.