മലബാർ ഇന്റർനാഷണൽ ഹബ് ദുബായ് ഗോൾഡ് സൂഖിൽ
Friday 24 March 2023 1:11 AM IST
കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജുവലറി ബ്രാൻഡായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അന്താരാഷ്ട്ര പ്രവർത്തനങ്ങളുടെ പുതിയ ആസ്ഥാനമായ മലബാർ ഇന്റർനാഷണൽ ഹബ് ദുബായ് ഗോൾഡ് സൂഖിൽ കാബിനറ്റ് അംഗവും യു.എ.ഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായ അബ്ദുള്ള ബിൻ തൂഖ് അൽമാരി ഉദ്ഘാടനം ചെയ്തു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ്, ഡയറക്ടർമാർ, മറ്റ് മാനേജ്‌മെന്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നിലവിൽ കമ്പനിക്ക് 10 രാജ്യങ്ങളിലായി 310 ഷോറൂമുകളാണുള്ളത്. യൂ.കെ, ഓസ്‌ട്രേലിയ, കാനഡ, തുർക്കി, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ഈജിപ്ത്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലുൾപ്പടെ 30 രാജ്യങ്ങളിൽ താമസിയാതെ പുതിയ ഷോറൂമുകൾ ആരംഭിക്കുമെന്ന് മലബാർ ഗ്രൂപ്പ് അധികൃതർ അറിയിച്ചു.