ചങ്ങാതി സർവേ പരിശീലനം നടത്തി

Friday 24 March 2023 12:18 AM IST

പാലക്കാട്: സംസ്ഥാന സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ സാക്ഷരതാമിഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ചങ്ങാതി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളിൽ സർവേ പരിശീലനം നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഷാബിറ അദ്ധ്യക്ഷയായ പരിപാടിയിൽ സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ മനോജ് സെബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.പത്മിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമൻകുട്ടി, ജില്ലാ അസിസ്റ്റന്റ് ലേബർ ഓഫീസർ പി.ഡി.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ പി.അനിൽകുമാർ, വി.പി.ജയരാജൻ പങ്കെടുത്തു. സാക്ഷരതാ അസി.കോഓർഡിനേറ്റർ പി.വി.പാർവതി, ഡോ. പി.സി.ഏലിയാമ്മ എന്നിവർ സംസാരിച്ചു. സർവേയുടെ ആദ്യഘട്ടത്തിൽ ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന ഇടങ്ങളിൽ നിന്നും അവരുടെ വിവരശേഖരണം നടത്തും. ഇന്നു മുതൽ 28 വരെ ഏഴ് മേഖലകളിലായാണ് സർവേ നടക്കുക.