സ്വർണവിലയിൽ കുതിപ്പ്
Friday 24 March 2023 1:19 AM IST
കൊച്ചി: പവന് 480 രൂപ ഒറ്റയടിക്ക് വർദ്ധിച്ചതോടെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. 43,840 രൂപയാണ് ഇന്നലത്തെ വില. ഗ്രാമിന്റെ വില 60 രൂപ വർദ്ധിച്ച് 5,480രൂപയിലെത്തി. ബുധനാഴ്ച്ച സ്വർണവില 640 രൂപ ഇടിഞ്ഞ് 43,360 രൂപയായിരുന്നു.
യു.എസ് ബാങ്ക് പ്രതിസന്ധിയുടെ സാഹചര്യത്തിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേയ്ക്ക് തിരിയുന്നതാണ് വിലയിലെ ഉയർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.