കെ.എസ്.ടി.എ യാത്രയയപ്പ് നല്കി
Friday 24 March 2023 12:19 AM IST
വടകര: സർവീസിൽ നിന്ന് വിരമിക്കുന്ന വടകര ഉപജില്ലയിലെ അദ്ധ്യാപകർക്ക് കെ.എസ്.ടി.എ യാത്രയയപ്പ് നൽകി. നഗരസഭാ പാർക്കിൽ നടന്ന യാത്രയയപ്പ് യോഗം കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം കെ.എൻ.സജീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.വി. വിനോദ് ഉപഹാരം നൽകി. സംസ്ഥാന അദ്ധ്യാപക കലാ-കായികമേളയിൽ വിജയികളായവരെ അനുമോദിച്ചു. ഉപജില്ലാ പ്രസിഡന്റ് മിത്തു തിമോത്തി അദ്ധ്യക്ഷയായി. ജില്ലാ ജോ.സെക്രട്ടറി കെ.നിഷ, എക്സി. അംഗം വി.പി. സന്ദീപ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. രഞ്ചുമോൻ, കെ.അജിത, കെ.കെ.സിജൂഷ് , എം.അനീഷ്, എ.കെ.സൈക്ക്, ഗിരീഷ് കുമാർ എൻ.കെ, സി.കെ.പവിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു.