സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ക്ലാസും

Friday 24 March 2023 12:28 AM IST
അതിഥി തൊഴിലാളികൾക്കായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും . ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സുഷമ ഉദ്ഘാടനം ചെയ്യുന്നു

ചാത്തമംഗലം: തൊഴിൽ വകുപ്പിന്റെയും ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കട്ടാങ്ങൽ പഞ്ചായത്ത് ഹാളിൽ നടന്ന മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുഷമ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.കെ ഹക്കീം അദ്ധ്യക്ഷത വഹിച്ചു. സിജു കെ. നായർ (ഹെൽത്ത് ഇൻസ്പെക്ടർ), കെ.വി.പ്രസന്നകുമാർ എം.എം.ഉണ്ണികൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു. ഷിജു കുന്ദമംഗലം ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസെടുത്തു. ഡോ. മേരി വർഗീസ് , ഡോ. സാന്ദ്ര പ്രമോദ് എന്നിവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. താമരശ്ശേരി അസി. ലേബർ ഓഫീസർ യു.ഷൈന സ്വാഗതവും പി. ഉമേഷ് കുമാർ (അസി. ലേബർ ഓഫീസ്, താമരശ്ശേരി) നന്ദിയും പറഞ്ഞു.